ല​ഹ​രി​ക്കെ​തി​രേ ഫു​ട്ബോ​ൾ ല​ഹ​രി​യു​മാ​യി ജ​ന​മൈ​ത്രി എ​ക്സൈ​സ്
Saturday, October 8, 2022 12:02 AM IST
എ​ട​ക്ക​ര: ല​ഹ​രി​ക്കെ​തി​രേ ഫു​ട്ബോ​ൾ ല​ഹ​രി എ​ന്ന ആ​ശ​യ​ത്തി​ൽ പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ആ​ദി​വാ​സി ഉൗ​രു​ക​ളി​ലെ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മു​ണ്ടേ​രി പ​ഞ്ചാ​യ​ത്ത് മൈ​താ​ന​ത്ത് ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ ക​വ​ള​പ്പാ​റ, നാ​ര​ങ്ങാ​പൊ​യി​ൽ, അ​പ്പ​ൻ​കാ​പ്പ്, ചേ​ന്ന​ൻ​പൊ​ട്ടി എ​ന്നീ ഉൗ​രു​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഫൈ​ന​ലി​ൽ ചേ​ന്ന​ൻ​പൊ​ട്ടി ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി റൈ​സി​ങ് സ്റ്റാ​ർ നാ​ര​ങ്ങാ​പൊ​യി​ൽ വി​ജ​യി​ക​ളാ​യി. സ​മാ​പ​ന ച​ട​ങ്ങ് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ഷാ​ജി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ത്തു​മ്മ ഇ​സ്മാ​യി​ൽ, ബ്ലോ​ക്ക് അം​ഗം മ​റി​യാ​മ്മ ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​സ​റ​ഫു​ന്നി​സ, പി.​എ​ൻ. ക​വി​ത, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​പി. മി​ഥി​ൻ ലാ​ൽ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് അ​നീ​ഷ്കു​മാ​ർ പു​ത്തി​ല്ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
​പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​വി.​സു​ഭാ​ഷ് ല​ഹ​രി​ക്കെ​തി​രെ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന് മു​ണ്ടേ​രി ടൗ​ണി​ലേ​ക്ക് ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ റാ​ലി​യി​ൽ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും മെ​ഡ​ലു​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കെ.​പ്ര​ദീ​പ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പി.​സാ​ജി​ദ്, സി.​സു​ഭാ​ഷ്, എം.​ജം​ഷി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.