ഉ​പ​ജി​ല്ലാ ഗെ​യിം​സ്: ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം മു​ന്നി​ൽ
Thursday, October 6, 2022 12:02 AM IST
മ​ങ്ക​ട: മ​ങ്ക​ട ഉ​പ​ജി​ല്ലാ സ്കൂ​ൾ ഗെ​യിം​സ് ഫെ​സ്റ്റി​വെ​ൽ അ​ങ്ങാ​ടി​പ്പു​റം ത​ര​ക​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ്് ടി.​കെ. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ.​വേ​ണു​ഗോ​പാ​ൽ, ഹെ​ഡ്മാ​സ്റ്റ​ർ മ​നോ​ജ്, മ​ങ്ക​ട എ​ഇ​ഒ മി​നി ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക​രാ​ട്ടെ ടൂ​ർ​ണ​മെ​ന്‍റിൽ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് പ​രി​യാ​പു​രം ചാ​ന്പ്യ​ൻ​മാ​രാ​യി. ടി​എ​ച്ച്്എ​സ് അ​ങ്ങാ​ടി​പ്പു​റം, ജി​വി​എ​ച്ച്എ​സ്എ​സ് മ​ക്ക​ര​പ്പ​റ​ന്പ് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. വ​ട​ക്കാ​ങ്ങ​ര ടി​എ​സ്എ​സി​ൽ ന​ട​ന്ന വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജൂ​ണി​യ​ർ, സീ​നി​യ​ർ (ആ​ണ്‍) വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും ഐ​കെ​ടി ചെ​റു​കു​ള​ന്പ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജൂ​ണി​യ​ർ വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ ഗ​വ​ണ്‍​മെ​ന്‍റ്് എ​ച്ച്എ​സ്എ​സ് പാ​ങ്ങ് ഒ​ന്നാം സ്ഥാ​ന​വും ടി​എ​സ്എ​സ് വ​ട​ക്കാ​ങ്ങ​ര ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ പാ​ങ്ങ് ഗ​വ​ണ്‍​മെ​ന്‍​റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും എ​യു​പി​എ​സ് കൂ​ട്ടി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
ബോ​ൾ ബാ​ഡ്്മി​ന്‍റ​ൻ ജൂ​ണി​യ​ർ, സീ​നി​യ​ർ (ആ​ണ്‍, പെ​ണ്‍) വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെന്‍റ്് എ​ച്ച്എ​സ്എ​സ് ചാ​ന്പ്യ​ൻ​മാ​രാ​യി. എ​എം​എ​ച്ച്എ​സ് തി​രൂ​ർ​ക്കാ​ട് ജൂ​ണിയ​ർ ആ​ണ്‍ വി​ഭാ​ഗ​ത്തി​ലും, ടി​എ​സ്എ​സ് വ​ട​ക്കാ​ങ്ങ​ര സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജൂ​ണി​യ​ർ, സീ​നി​യ​ർ (പെ​ണ്‍) വി​ഭാ​ഗ​ങ്ങ​ളി​ൽ ടി​എ​സ്എ​സ് വ​ട​ക്കാ​ങ്ങ​ര ര​ണ്ടാം സ്ഥാ​നം നേ​ടി. ഇ​ന്നും നാ​ളെ​യു​മാ​യി ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റൻ, നെ​റ്റ്ബോ​ൾ എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മെ​ന്നു ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എം. ഹം​സ അ​റി​യി​ച്ചു.