ഫയർ സ്റ്റേഷനു സ്വന്തമായി കെട്ടിടം പണിയണമെന്ന്
1227621
Thursday, October 6, 2022 12:02 AM IST
മഞ്ചേരി: ഏറെ പരിമിതികൾക്ക് നടുവിൽ മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ പ്രവർത്തിക്കുന്ന ഫയർ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കണമെന്ന് കേരള ഫയർ സർവീസ് അസോസിയേഷൻ മഞ്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ഫയർ സ്റ്റേഷനു വേണ്ടി മഞ്ചേരി ടെക്നിക്കൽ സ്കൂൾ വളപ്പിൽ അര ഏക്കർ സ്ഥലം സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇവിടെ ഒരു കെട്ടിടം കൂടി അനുവദിക്കുന്ന പക്ഷം നിലവിൽ ഫയർസ്റ്റേഷൻ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരമാകുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. പാലക്കാട് മേഖലാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം. പ്രദീപ്കുമാർ അധ്യക്ഷനായിരുന്നു, സ്റ്റേഷൻ ഓഫീസർ പ്രദീപ് പാന്പലത്ത്, എൻ. ഷജി, ഗിരീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : എം. പ്രദീപ് കുമാർ (കണ്‍വീനർ), കെ.കെ പ്രജിത്ത് (കൗണ്‍സിൽ അംഗം), കെ. രമേശ് (ട്രഷറർ).