ബൈക്കിൽ കറങ്ങി നടന്നു മോഷണം: രണ്ടു പേർ പിടിയിൽ
1226818
Sunday, October 2, 2022 12:23 AM IST
പെരിന്തൽമണ്ണ: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നു മോഷണം നടത്തുന്ന പ്രതികൾ പെരിന്തൽമണ്ണ പോലീസിന്റെ പിടിയിലായി. ആലപ്പുഴ ജില്ലയിലെ ചേർത്തല പള്ളിപ്പുറം കരയിലെ അന്പനാട്ട് മഹേഷ് (46), ആലുവ സ്വദേശി അശോകപുരം കുറിയിക്കാട് മുഹമ്മദ് യാസിൻ (27) എന്നിവരെയാണ് എറണാകുളത്ത് നിന്നു പെരിന്തൽമണ്ണ സിഐ സി. അലവിയുടെ നിർദേശ പ്രകാരം എസ്ഐ എ.എം. യാസിറും സംഘവും പിടികൂടിയത്. സെപ്റ്റംബർ 23 നു രാത്രിയാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണ കെ.എം കോംപ്ലക്സിൽ നിർത്തിയിട്ട ബൈക്ക് മോഷണ പോയ സംഭവത്തെത്തുടർന്നു പെരിന്തൽമണ്ണ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പിടിയിലായ മഹേഷിനെതിരേ കേരളത്തിലുടനീളം 40 കേസുകളുണ്ട്.
യാസിൻ റോഡിലും വീടുകളിലും ഇട്ടിരിക്കുന്ന കന്പികൾ, പൈപ്പ് എന്നിവ മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്നു. പ്രതികളെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടിച്ച ബൈക്ക് ഇവരിൽ നിന്നു കണ്ടെടുത്തു. ഇവർ ബൈക്കിൽ യാത്ര ചെയ്ത് ആളില്ലാത്ത വീട് കുത്തിത്തുറന്നു സ്വർണാഭരണങ്ങൾ മോഷ്ടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എസ്ഐ യാസറിനെ കൂടാതെ എഎസ്ഐ വിശ്വംഭരൻ, എസ്സിപിഒ കെ.എസ്. ഉല്ലാസ്്, സിപിഒമാരായ മിഥുൻ, ഷജീർ, സത്താർ, സൽമാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്