ബസുകളിൽ മുതിർന്ന പൗരൻമാരുടെ സീറ്റ് മാറ്റണമെന്ന്
1226812
Sunday, October 2, 2022 12:21 AM IST
മഞ്ചേരി: ബസുകളിൽ മുതിർന്ന പൗരൻമാർക്കായി നിലവിൽ സീറ്റ് റിസർവ് ചെയ്തിരിക്കുന്നത് ടയറിനു മുകളിൽ വരുന്ന ഭാഗത്താണ്. യാത്രക്കിടെ ബസ് കുഴിയിൽ ചാടുന്പോഴും മറ്റും ഈ ഭാഗത്തിരിക്കുന്നവർക്ക് പരിക്കേൽക്കാറുണ്ട്.
വയോജനങ്ങളുടെ സീറ്റ് ഈ ഭാഗത്തു നിന്നു മാറ്റണമെന്നു ആരോഗ്യ ഭാരതി, പെൻഷണേഴ്സ് സംഘ് സംയുക്ത യോഗം അധികൃതരോടാവശ്യപ്പെട്ടു. ലോക വയോജന ദിനാചരണത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി പ്രഫ. പി. രാമൻ അധ്യക്ഷത വഹിച്ചു.
കെ. പ്രേമാനന്ദൻ, ഡോ. സി.വി സത്യനാഥൻ, രാമചന്ദ്രൻ പാണ്ടിക്കാട്, കെ. പീതാംബരൻ, രാമലിംഗ സ്വാമി, പി.സി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മഞ്ചേരിയിലെ 80 വയസിനു മുകളിലുള്ള ഒന്പതു പേരെ അവരുടെ വീടുകളലെത്തി ആദരിച്ചു.