ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
1226809
Sunday, October 2, 2022 12:21 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മൗലാന കോളജ് ഓഫ് ഫാർമസിയിൽ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. ആരോഗ്യ സർവകലാശാല ഫാർമസ്യൂട്ടിക്കൽ സയൻസ് ഡീൻ ഡോ. ആർ.എസ് രാജശ്രീ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.
മൗലാന ഇൻസ്റ്റിറ്റ്യൂഷൻ അഡ്മിനിസ്ട്രേറ്റർ കെ. ചന്ദ്രശേഖരൻ, വൈസ് പ്രിൻസിപ്പൽ ഡോ. പി.പി നസീഫ്, ഡോ. സി. മുഹാസ്, ഷൈൻ സുദേവ്, ഡോ. സുജിത് തോമസ്, ഡോ. യു.കെ ഇൽയാസ്, കെ. അബ്ദുൾ വാജിദ് എന്നിവർ എന്നിവർ പ്രസംഗിച്ചു. ബിഫാം അവസാന വർഷ പരീക്ഷയിൽ ഒന്നാം റാങ്കും രണ്ടാം റാങ്കും നേടിയ ശ്വേത ജി. കൃഷ്ണൻ, സിക്കന്ദർ എന്നിവരെ സ്വർണ മെഡൽ നൽകി ആദരിച്ചു. ബെസ്റ്റ് ഒൗട്ട് ഗോയിംഗ് സ്റ്റുഡന്റായി പി.ടി. മുഹമ്മദ് മുസ്തഫയെ തെരഞ്ഞെടുത്തു.