പു​ല്‍​പ്പ​ള്ളി​യി​ല്‍ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി സ​മ​രം തു​ട​രു​ന്നു
Sunday, October 2, 2022 12:14 AM IST
പു​ല്‍​പ്പ​ള്ളി: വേ​ത​ന​ക്ക​യ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച സ​മ​രം നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി. ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ടൗ​ണി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​യ്ക്കു പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി റൂ​ട്ടു​ക​ളി​ലും തൊ​ഴി​ലാ​ളി സ​മ​രം യാ​ത്ര​ക്കാ​രെ ബാ​ധി​ച്ചു. ടൗ​ണി​ല്‍​നി​ന്നു ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു ക​ഐ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് നാ​മ​മാ​ത്ര​മാ​ണ്. ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു ജീ​പ്പ് സ​ര്‍​വീ​സും കു​റ​വാ​ണ്.

ചീ​യ​മ്പം പ​ള്ളി പെ​രു​ന്നാ​ള്‍ പ്ര​മാ​ണി​ച്ച് ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി ഡി​പ്പോ​ക​ളി​ല്‍​നി​ന്നു ക​ഐ​സ്ആ​ര്‍​ടി​സി കു​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും യാ​ത്രാ​ക്ലേ​ശ​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നി​ല്ല. സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും നേ​ര​ത്തേ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ പു​തി​യ സേ​വ​ന​വേ​ത​ന ക​രാ​ര്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി​രു​ന്നു.

ക​രാ​ര്‍ മേ​ഖ​ല​യി​ല്‍ ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലാ​ളി സ​മ​രം.