എസ്വൈഎസ് മീലാദ് വിളംബര റാലി നാളെ
1224845
Monday, September 26, 2022 12:56 AM IST
മലപ്പുറം: നീതി നീങ്ങുന്ന ലോകം; നീതി നിറഞ്ഞ തിരുനബി എന്ന പ്രമേയത്തിൽ സുന്നി യുവജന സംഘം ആചരിക്കുന്ന മീലാദ് കാന്പയിനിന്റെ ഭാഗമായി എസ്വൈഎസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് വിളംബര റാലി നാളെ മലപ്പുറത്ത് നടക്കും. സമസ്തയുടെയും പോഷകഘടകങ്ങളുടെയും നേതാക്കൾ പങ്കെടുക്കും. രണ്ടായിരത്തോളം എസ്വൈഎസ് ആമില അംഗങ്ങൾ, മജ്ലിസുന്നൂർ യൂണിറ്റ്, പഞ്ചായത്ത്, മണ്ഡലം അമീറുമാർ, പ്രാസ്ഥാനിക പ്രവർത്തകർ റാലിയിൽ അണിനിരക്കും. തുടർന്നു മീലാദ് കാന്പയിൻ ജില്ലാതല ഉദ്ഘാടനം പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴി അധ്യക്ഷനായിരിക്കും.
കാഷ് അവാർഡ്:
അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ: കേരള ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡ് നൽകുന്നു. അപേക്ഷകർ അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ഒക്ടോബർ 15 നകം ജില്ലാ ഓഫീസിൽ അപേക്ഷിക്കണം. ഫോണ്: 04936 206878.