ഭാ​ര​ത് ജോ​ഡോ യാ​ത്രയോടനുബന്ധിച്ചു വ​ടം​വ​ലി മ​ത്സ​രം
Sunday, September 25, 2022 12:04 AM IST
പാ​ങ്ങ്: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം കു​റു​വ മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ കെ.​എ​ച്ച് കോ​ട്ട​ക്ക​ൽ എ ​ടീം ഒ​ന്നാം സ്ഥാ​നം നേ​ടി. പാ​ങ്ങ് ചെ​ട്ടി​പ്പ​ടി​യി​ൽ 25 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ പാ​സ്ക് പ​ടി​ക്ക​പ്പാ​ടം ര​ണ്ടാം സ്ഥാ​ന​വും എ​കെ​ബി സെ​വ​ൻ​സ് കോ​ട്ട​ക്ക​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 455 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​നാ​യി ന​ട​ന്ന മ​ത്സ​രം മ​ല​പ്പു​റം ട​ഗ്് ഓ​ഫ് വാ​ർ അ​സോ​സി​യേ​ഷ​ൻ നി​യ​ന്ത്രി​ച്ചു. ഗ​ണ്ണേ​ഴ്സ് ചെ​ന്പ്ര​ക്കാ​ട്ടൂ​ർ, ടീം​സ് അ​യ്യ​ങ്ക​ര എ​ട​പ്പാ​ൾ എ​ന്നീ ടീ​മു​ക​ൾ നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ഷാ​ജി പാ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.