ബഡ്സ് സ്കൂളിൽ ഇന്ന് മെഡിക്കൽ ക്യാന്പ്
1224406
Sunday, September 25, 2022 12:04 AM IST
നിലന്പൂർ: നിലന്പൂർ അമൽ കോളജിലെ എൻഎസ്എസ് യൂണിറ്റും വണ്ടൂർ നിംസ് ആശുപത്രിയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തുന്നു. ഇന്നു രാവിലെ 9.30 മുതൽ നിലന്പൂർ വല്ലപ്പുഴ ബഡ്സ് സ്കൂളിൽ നടത്തുന്ന ക്യാന്പിൽ ജിആർബിഎസ്് പരിശോധന, രക്തസമ്മർദ്ദ പരിശോധന, കാഴ്ച, കേൾവി പരിശോധന, കുട്ടികളുടെ രക്ത ഗ്രൂപ്പ് നിർണയം എന്നിവ ഉൾപ്പെടെ കണ്ണ്, ചെവി, ദന്തരോഗ വിഭാഗം, ജനറൽ മെഡിസിൻ, സ്ത്രീ രോഗ വിഭാഗം എന്നി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.
അതോടൊപ്പം കുട്ടികളുടെയും മുതിർന്നവരുടെയും ഭക്ഷണ ക്രമീകരണ രീതി അറിയുന്നതിനു ഡയറ്റീഷ്യന്റെ സേവനവും ലഭ്യമാണ്.