തെരുവുനായ ശല്യം നേരിടാൻ സംയുക്ത യോഗം .
1224402
Sunday, September 25, 2022 12:04 AM IST
പെരിന്തൽമണ്ണ: തെരുവുനായ ശല്യം ചർച്ച ചെയ്യുന്നതിനു പെരിന്തൽമണ്ണ- മങ്കട ബ്ലോക്കുകളുടെ സംയുക്ത യോഗം അങ്ങാടിപ്പുറം എം.പി നാരായണമേനോൻ ഓഡിറ്റോറിയത്തിൽ ചേർന്നു. മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു.
മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾകരീം സർക്കാർ ഉത്തവരുവകൾ വിശദീകരിച്ചു. യോഗത്തിൽ നായ്ക്കളിൽ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനു മാർഗനിർദേശം സമർപ്പിക്കാൻ മൃഗസംരക്ഷണ വകുപ്പിനോടു നിർദേശിച്ചു. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി വക്സിനേഷൻ ഡ്രൈവ് ഉൗർജിതമാക്കും. വളർത്തു നായ്ക്കൾക്കു രജിസ്ട്രേഷൻ നിർബന്ധമാക്കും. പഞ്ചായത്തുതലത്തിൽ തെരുവുനായ പിടിത്തക്കാരെ കണ്ടെത്തി പരിശീലനത്തിനു ശേഷം പൊതുജന പങ്കാളിത്തത്തോടെ തെരുവുനായ്ക്കളെ പിടിക്കുവാൻ ആരംഭിക്കും.