ഭാ​ര​ത് ജോ​ഡോ പ​ദ​യാ​ത്ര 27 മു​ത​ൽ ജി​ല്ല​യി​ൽ
Sunday, September 25, 2022 12:02 AM IST
മ​ല​പ്പു​റം: രാ​ഹു​ൽ​ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ പ​ദ​യാ​ത്ര 27, 28, 29 തി​യ​തി​ക​ളി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. 27ന് ​രാ​വി​ലെ 6.30ന് ​മ​ല​പ്പു​റം-​പാ​ല​ക്കാ​ട് ജി​ല്ലാ അ​തി​ർ​ത്തി​യാ​യ പു​ലാ​മ​ന്തോ​ൾ പാ​ലം വ​ഴി ജാ​ഥ ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും. 28ന് ​രാ​വി​ലെ 6.30ന് ​പാ​ണ്ടി​ക്കാ​ട് നി​ന്നാ​രം​ഭി​ച്ച് എ​ട്ടോ​ടെ കാ​ക്ക​ത്തോ​ട് പാ​ലം വ​ഴി രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​മാ​യ വ​യ​നാ​ട് പാ​ർ​ല​മെന്‍റിലേ​ക്ക് പ്ര​വേ​ശി​ക്കും. വൈ​കി​ട്ട് നാ​ലി​ന് വ​ണ്ടൂ​ർ ന​ടു​വ​ത്ത് നി​ന്നാ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര ഏ​ഴോ​ടെ നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്നി​ൽ ബ​ഹു​ജ​ന റാ​ലി​യോ​ടെ സ​മാ​പി​ക്കും. 29ന് ​രാ​വി​ലെ ചു​ങ്ക​ത്ത​റ മു​ട്ടി​ക്ക​ട​വി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര 11 മ​ണി​യോ​ടെ വ​ഴി​ക്ക​ട​വി​ൽ സ​മാ​പി​ക്കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ ഭാ​ര​ത് ജോ​ഡോ പ​ദ​യാ​ത്ര പൂ​ർ​ത്തി​യാ​കും. ഉ​ച്ച​യ്ക്ക് ശേ​ഷം നാ​ടു​കാ​ണി​യി​ൽ നി​ന്നാ​ണ് പ​ദ​യാ​ത്ര പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.