കുടുംബശ്രീ അയൽക്കൂട്ട വായ്പാമേള സംഘടിപ്പിച്ചു
1224023
Saturday, September 24, 2022 12:01 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പുലാമന്തോൾ ശാഖയുടെ ആഭിമുഖ്യത്തിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ട വായ്പാമേള നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന മേളയിൽ ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.
ബാങ്ക് ഡെവലപ്പ്മെന്റ് ഓഫീസർ എ. ഹരി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ചന്ദ്രമോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.ഉമ്മുസൽമ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ടി. സാവിത്രി, സിഡിഎസ് ചെയർപേഴ്സണ് ജിഷ, അർബൻ ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ കെ.പി. മൊയ്തീൻകുട്ടി, കെ.പി.രമണൻ, ബ്രാഞ്ച് മാനേജർ കെ. മോഹൻദാസ്, അക്കൗണ്ടന്റ് പി.ധന്യ എന്നിവർ പ്രസംഗിച്ചു.