കുരുവന്പലത്ത് ഞാറു നടാൻ വിദ്യാർഥികളെത്തി
1224018
Saturday, September 24, 2022 12:01 AM IST
കൊളത്തൂർ: ’ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി കുരുവന്പലത്ത് നടീൽ ഉത്സവം നടത്തി. കുരുവന്പലം എഎംഎൽപി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും നടീൽ ഉത്സവത്തിൽ പങ്കെടുത്തു. പ്രധാനാധ്യാപകൻ കെ.പി. സുനിലിന്റെ നേതൃത്വത്തിലാണ് കുട്ടികൾ പാടത്തേക്കിറങ്ങിയത്.
പുലാമന്തോൾ പഞ്ചായത്ത് ജൈവ കർഷക അവാർഡ് ജേതാവ് പി.പി. ഉണ്ണി ഉദ്ഘാടനം ചെയ്തു. വരുണ്‍ ശശി, ശോഭ, ഷമീർ എന്നിവർ പ്രസംഗിച്ചു. പാടശേഖരം കണ്‍വീനർ പി.പി. അബ്ദുൾലത്തീഫിന്റെ പാടശേഖരത്താണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്. കൃഷി അസിസ്റ്റന്റ് ജിൽജി, കർഷകരായ കൃഷ്ണൻ, ശാന്ത കുറുപ്പത്ത്, മുഹമ്മദ്കുട്ടി പാലോളി, പി.ടി. കുഞ്ഞൻ തുടങ്ങിയ കർഷകരും പങ്കെടുത്തു.