‘സുരക്ഷിത വിദ്യാരംഭം’പദ്ധതിയുമായി മോട്ടോർ വാഹനവകുപ്പ്
1564088
Sunday, June 1, 2025 6:36 AM IST
നെടുമങ്ങാട് : സുരക്ഷിത വിദ്യാരംഭം" പദ്ധതിയുമായി മോട്ടോർ വാഹനവകുപ്പ്.സ്കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ പരിശോധനയുമാണ് ലക്ഷ്യമാക്കുന്നതെന്ന് നെടുമങ്ങാട് ട്രാൻസ്പോർട്ട് റീജണൽ ഓഫീസ് അധികൃതർ അറിയിച്ചു.
ആനാട് ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്ററിൽ നടന്ന ബോധവത്ക്കരണ പരിപാടിയിൽ മോട്ടോർ വാഹന വകുപ്പും ഫയർ ആൻഡ് റസ്ക്യൂ വകുപ്പും നേതൃത്വം നൽകി.
നെടുമങ്ങാട് ജോയിന്റ് ആർടിഒ വി.എസ്.അജിത് കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എ. സാബു, ആർ.രാജേഷ്, എ. എം. വി. ഐ വിമൽ എസ്. ആർ, നെടുമങ്ങാട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ അസി.സ്റ്റേഷൻ ഓഫീസർ സജീവ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാഹുൽ എന്നിവർ ക്ലാസുകൾ നയിച്ചു.
സ്കൂൾ വാഹനങ്ങളുടെ പരിശോധനയ്ക്ക് പരിശോധനയ്ക്ക് എ.എം. വി.ഐമാരായ എസ്.എസ്.ശ്രീകുമാർ, എ. നസീർ എന്നിവർ നേതൃത്വം നൽകി.