കെഎൽഎം സോണൽ മീറ്റിംഗ് - 2025 സംഘടിപ്പിച്ചു
1563826
Saturday, May 31, 2025 6:58 AM IST
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി കേരള ലേബർ മൂവ്മെന്റിന്റെ (കെഎൽഎം) നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ കെഎൽഎം സോണൽ മീറ്റിംഗ് - 2025 സംഘടിപ്പിച്ചു. കെഎൽഎം രൂപത പ്രസിഡന്റ് ദേവരാജൻ അധ്യക്ഷത വഹിച്ചു. യോഗം കെഎൽഎം സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് ഷൈൻ ഉദ്ഘാടനം ചെയ്തു.
കെഎൽഎം രൂപത സെക്രട്ടറി ബീനറാണി റിപ്പോർട്ട് അവതരിപ്പിച്ചു. രൂപത കെഎൽഎം ഡയറക്ടർ ഫാ.ഡെന്നിസ് മണ്ണൂർ, കമ്മീഷൻ സെക്രട്ടറി ഫാ.ക്ലീറ്റസ്,വത്സല ബാബു, അൽഫോൻസ ആന്റിൽസ്, ആനിമേറ്റർ ക്രിസ്റ്റൽബായി എന്നിവർ പ്രസംഗിച്ചു.
കെഎൽഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനിന്റെ നേതൃത്വത്തിൽ കെഎൽഎം നെയ്യാറ്റിൻകര രൂപത സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെഎൽഎം ആനിമേറ്റർമാരായ ശശികുമാർ,ജയരാജ്, കെഎൽഎം എക്സിക്യുട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.
കെഎൽഎമ്മിന്റെ പ്രവർത്തനങ്ങൾ തൊഴിലാളി ക്ഷേമ പദ്ധതികൾ എന്നിവയെ കുറിച്ച് ഷൈൻ ക്ലാസ് നയിച്ചു .