മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് ഫീസ് ഏർപ്പെടുത്തിയത് അനീതി: ആർഎസ്പി
1480499
Wednesday, November 20, 2024 5:58 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് പത്തുരൂപ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം അനീതിയും, പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയുമാണെന്ന് ആർഎസ്പി ജില്ലാ സെക്രട്ടറിയും, മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി അംഗവുമായ ഇറവൂർ പ്രസന്നകുമാർ പറഞ്ഞു.
ആശുപത്രി വികസന സമിതി ഇത്തരത്തിൽ ഒരു തീരുമാനമെടുക്കുന്നതിന് യോഗം ചേരുകയോ, തീരുമാനിക്കുകയോ ചെയ്തിട്ടില്ല. മെഡിക്കൽ കോളജ് സൂപ്രണ്ട് ഭരണക്കാരുടെ ഒത്താശയോടെ ഏകപക്ഷീയമായി തീരുമാനങ്ങൾ രോഗികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീരുമാനം പിൻവലിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ തീരുമാനമെടുക്കേണ്ടി വരുമെന്നും അദ്ദേഹം സുചിപ്പിച്ചു.