പൂട്ട് തകരാറിലായി; കുടപ്പനക്കുന്ന് എസ്ബിഐയിലെ ഇടപാടുകൾ വൈകി
1480184
Tuesday, November 19, 2024 2:57 AM IST
പേരൂര്‍ക്കട: പ്രധാന വാതിലിലെ പൂട്ട് തകരാറിലായതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുടപ്പനക്കുന്ന് ബ്രാഞ്ചിലെ ഇടപാടുകള്‍ വൈകി. ഇന്നലെ രാവിലെയാണ് സംഭവം.
ബാങ്കിന്റെ ശാഖ തുറക്കാനെത്തിയവരാണ് പൂട്ട് തുറക്കാനാകുന്നില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ജീവനക്കാര്‍ പുറത്ത് കാത്തുനില്ക്കുകയായിരുന്നു. സംഭവമറിഞ്ഞ് വിദഗ്ധര്‍ എത്തി ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഒടുവില്‍ കട്ടര്‍ ഉപയോഗിച്ച് ലോക്ക് മുറിച്ചു മാറ്റുകയായിരുന്നു.
പിന്നീട് ഒരുമണിക്കൂറോളം വൈകിയാണ് ജീവനക്കാര്‍ക്ക് ബാങ്കിനുള്ളില്‍ പ്രവേശിക്കാനായത്. പൂട്ട് തകരാറിലായതിന്റെ കാരണം വ്യക്തമായിട്ടില്ല. ജീവനക്കാരും ബാങ്കിലെത്തിയവരും ബാങ്കില്‍ കയറിയതിനുശേഷമാണ് പൂട്ട് പൂർണമായി മുറിച്ചുനീക്കിയത്.വൈകുന്നേരത്തോടുകൂടി ഷട്ടറിന് പുതിയ ലോക്ക് പിടിപ്പിക്കുകയായിരുന്നു. പ്രശ്നം മൂലം ഇടപാടുകള്‍ വൈകിയതിനാല്‍ ബാങ്കില്‍ ഇന്നലെ ഉച്ചയ്ക്ക് 12 വരെയും തിരക്കനുഭവപ്പെട്ടു.