കോ​വ​ളം: കെ​എ​സ്ആ​ർ​ടിസി ബ​സ് റോ​ഡ​രി​കി​ലെ കു​ഴി​യി​ൽ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് സീ​റ്റി​ൽ നി​ന്നു തെ​റി​ച്ചു വീ​ണു വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റ​താ​യി പ​രാ​തി. ആ​ഴാ​കു​ളം തൊ​ഴി​ച്ച​ൽ രേ​വ​തി​നി​വാ​സി​ൽ രാ​ധി​കാ​ദേ​വി (55)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​ഴി​ഞ്ഞം ഡി​പ്പോ​യി​ൽനി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ലെ വ​ലി​യ കു​ഴി​യി​ൽവീ​ണ ബ​സി​ന്‍റെ സീ​റ്റി​ലി​രി​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ തെ​റി​ച്ച് വീ​ണും സീ​റ്റി​ലെ ക​മ്പി​യി​ൽ ത​ല​യി​ടി​ച്ചു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ന​ട്ടെ​ല്ലി​നു ക്ഷ​ത​മേ​റ്റ​താ​യും ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വ​ളം ജം​ഗ്ഷ​ൻ മു​ത​ൽ പ​ടി​ഞ്ഞാ​റേ പൂ​ങ്കു​ളം വ​രെ​യു​ള​ള അ​ഞ്ചു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം വ​രു​ന്ന കെ​എ​സ് റോ​ഡ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി കി​ട​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.