വേറ്റിക്കോണം റോഡിൽ ഓടയുടെ പരിസരമാകെ പ്ലാസ്റ്റിക് മാലിന്യം
1480494
Wednesday, November 20, 2024 5:58 AM IST
പേരൂർക്കട: തിരുവനന്തപുരം നഗരസഭാ പരിധിയിൽ വേറ്റിക്കോണം റോഡിൽ ഓടയുടെ പരിസരമാകെ മാലിന്യം കൂമ്പാരമാകുന്നു. 100 മീറ്ററോളം ഭാഗത്താണ് മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നത്. കാടുപിടിച്ച് കിടന്ന ഓട അടുത്തിടെ ശുചീകരിച്ചിരുന്നതാണ് .
എന്നാൽ ഓടയ്ക്കുള്ളിൽ വളർന്നു കിടന്ന കാട്ടുചെടികൾ നീക്കി പുറത്തേക്ക് ഇട്ടതോടെ വെയിലിൽ ഇവ കരിഞ്ഞുണങ്ങി. ഇതോടെ ഈ ഭാഗം മാലിന്യ നിക്ഷേപ കേന്ദ്രമാകുകയും ചെയ്തു. ഓടയുടെ ഇരുവശത്തുമായി പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം സാമുഹികവിരുദ്ധർ നിക്ഷേപിക്കുന്നതായാണ് പരാതി.
പ്ലാസ്റ്റ് കവറുകൾ കാറ്റത്ത് പറന്ന് റോഡിലേക്ക് എത്തുന്നതും യാത്രക്കാർക്ക് ദുരുതമാക്കുന്നു. വിഷയത്തിൽ തിരുവനന്തപുരം നഗരസഭ അടിയന്തരമായി ഇടപെട്ട് മാലിന്യം നീക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഓട ശുചീകരണം പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് നാട്ടുകാർ പറയുന്നു.