പാ​റ​ശാ​ല: അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഡു​ക​ളു​ടെ അ​തി​ര്‍​ത്തി പു​ന​ര്‍​നി​ര്‍​ണ​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും വി​ല്ലേ​ജ് ഓ​ഫീ​സി​ലും ഗ്രാ​മ​കേ​ന്ദ്ര​ങ്ങ​ളി​ലു​മ​ട​ക്കം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

ദേ​ശീ​യ​ത​ല​ത്തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ലും അം​ഗീ​കാ​ര​മു​ള്ള രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കും കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ പ്രാ​തി​നി​ധ്യ​മു​ള്ള രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കും മൂ​ന്ന് സെ​റ്റ് പ​ക​ര്‍​പ്പ് ഓ​രോ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​ജ്ഞാ​പ​ന​ത്തി​ന്‍റെ സൗ​ജ​ന്യ​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ നി​ന്നും ല​ഭ്യ​മാ​ണ്.

മ​റ്റു​ള്ള​വ​ര്‍​ക്ക് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ഒ​രു എ ​ഫോ​ര്‍ പേ​ജി​ന് മൂ​ന്നു രൂ​പ​യും ജി​എ​സ്ടി​യും ഈ​ടാ​ക്കി ന​ല്‍​കു​ന്ന​താ​ണെ​ന്നും അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹ​രി​ന്‍ ബോ​സ് അ​റി​യി​ച്ചു.