നേമം ഗവ.യുപിഎസിൽ ഹരിതസഭ സംഘടിപ്പിച്ചു
1480490
Wednesday, November 20, 2024 5:58 AM IST
നേമം: കല്ലിയൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നേമം ഗവ.യുപിഎസിൽ ഹരിതസഭ സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 180 കുട്ടികൾ ഹരിതസഭയിൽ പങ്കാളികളായി. മാലിന്യ സംസ്കരണ രംഗത്ത് പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രദേശത്തെ വീട്, വിദ്യാലയം, പരിസരം എന്നിവിടങ്ങളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് അവസ്ഥ വിലയിരുത്തി റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കുട്ടികളുടെ പാനലാണ് സഭ നിയന്ത്രിച്ചത്.
അർച്ചന അധ്യക്ഷയായി. പ്രതിനിധികളായ ആർ.എസ് .സൂര്യ , എസ്.എസ്.അപർണ , പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരൻ നായർ, വൈസ് പ്രസിഡന്റ് ശാന്തിമതി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.പ്രീതാറാണി, പഞ്ചായത്തംഗം കെ.കെ. ചന്തു കൃഷ്ണ, സെക്രട്ടറി ഗോപി കൃഷ്ണ, അസി. സെക്രട്ടറി വിനോദ്, ശുചിത്വ കേരള മിഷൻ റിസോഴ്സ് പേഴ്സൺ മല്ലിക , ഹെഡ് മാസ്റ്റർ എ.എസ്. മൻസൂർ, എസ്. പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു.