കുട്ടി ആന ചരിഞ്ഞ നിലയിൽ
1480496
Wednesday, November 20, 2024 5:58 AM IST
പാലോട്: ബ്രൈമൂർ വനമേഖലയിൽ കുട്ടിയാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി.പ്രസവത്തെ തുടർന്ന് ഉണ്ടായ മുറിവാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പുലർച്ചയാവാം പ്രസവം നടന്നതെന്ന് കരുതുന്നു.
ആനയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ അരുൺകുമാർ, ഡോ. സൗമ്യ, ഡോ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമാർട്ടം നടത്തി. തുടർന്ന് ശരീരം മറവുചെയ്തു.