ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
1458164
Tuesday, October 1, 2024 10:36 PM IST
കാട്ടാക്കട: റോഡ് മുറിച്ചു കടക്കവേ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. മാറനല്ലൂര്‍ മൈലോട് അജയ ഭവനില്‍ വിമുക്ത ഭടന് തങ്കപ്പന്റെ ഭാര്യ എസ്.ആര്. അജിതകുമാരി(54)യാണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ടോടുകൂടി മാറനല്ലൂര്‍ കവലയിലായിരുന്നു അപകടം. മാറനല്ലൂരില്‍ ഇവര്‍ നടത്തുന്ന ബേക്കറിയില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനുവേണ്ടി റോഡ് മുറിച്ച് കടക്കവേ ഊരൂട്ടമ്പലം സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചു വന്ന ബൈക്ക് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേമാക്കിയശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെയായിരുന്നു മരണം. മക്കൾ: ദീപു, ദിന. മരുമക്കൾ: അനില്രാജന്,വന്ദന. സഞ്ചയനം തിങ്കൾ ഒന്‍പതിന്. മാറനല്ലൂര്‍ പോലീസ് കേസെടുത്തു.