തിരുവനന്തപുരം: കെ3എ തിരുവനന്തപുരം സോണിന്റെ ഓണാഘോഷം ഹോട്ടൽ പല്ലവ രാജധാനിയിൽ നടന്നു. പ്രസിഡന്റ് ബി.ആർ ജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സോണ്‍ സെക്രട്ടറി ടി.ജെ. തൻസീർ സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ പരസ്യ രംഗത്ത് മികവാർന്ന നേട്ടങ്ങൾ കൈവരിച്ച റോയ്.വി.മാത്യുവിനെയും (സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ്), എസ്. മുജീബിനെയും (ലിമാക്സ് അഡ്വർടൈസിംഗ്) സോണിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രസൂണ്‍ രാജഗോപാൽ, ഗീത ജി.നായർ, വിനേഷ് എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ മുഹമ്മദ്ഷാ നന്ദി പ്രകാശനം നടത്തി. തുടർന്ന് ഓണസദ്യയ്ക്ക് ശേഷം ഓണാഘോഷ പരിപാടികൾ സമാപിച്ചു.