ഉത്രാട കാഴ്ച സമര്‍പിച്ചു
1453560
Sunday, September 15, 2024 6:14 AM IST
പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തിൽ ഉത്രാട കാഴ്ച സമര്പണം നടന്നു. രാവിലെ നിര്‍മാല്യ ദര്‍ശനത്തിനു ശേഷം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉമാ മഹേശ്വരന് ഉത്രാട കാഴ്ച ഒരുക്കി .
തിരുവോണ ആഘോഷത്തിന്റെ മുന്നോടിയായുള്ള സുപ്രധന ചടങ്ങാണ് ഉത്രാട കാഴ്ച .
വിവിധയിനം പച്ചക്കറികള്‍ വാഴക്കുലകള്‍ പഴവര്‍ഗങ്ങള്‍ തുടങ്ങി തിരുവോണ ദിവസത്തിന് ആവശ്യമായ സാധനങ്ങള്‍ സമര്‍പ്പിച്ചു. ചടങ്ങില്‍ ക്ഷേത്ര മേല്‍ശാന്തി കുമാര്‍ മഹേശ്വരം , ക്ഷേത്ര ഭാരവാഹികള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.