ക്രൈസ്റ്റ് നഗർ സ്കൂളിൽ ശ്രാവണപൗർണമി
1453314
Saturday, September 14, 2024 6:21 AM IST
തിരുവനന്തപുരം: വയനാട്ടിലെ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ ശ്രാവണ പൗർണമി 2024 ലളിതമായി അരങ്ങേറി.പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ താരം റിയാസ് നർമകല ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. തുടന്നു വിദ്യാർഥികൾക്കു ഹൃദ്യമായ ഓണസന്ദേശവും നൽകി.
സ്കൂൾ മാനേജർ ഫാ. പോൾ മങ്ങാട് സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹന്ന നിർമൽ ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സേവ്യർ അന്പാട്ട് സിഎംഐ, വൈസ് പ്രിൻസിപ്പൽ ഫാ. റോബിൻ പതിനാറിൽചിറ സിഎംഐ, ഫാ. നിക്സൻ സിഎം ഐ എന്നിവർ ഓണാശംസകൾ നേർന്നു.
വിവിധ കലാമത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം വിശിഷ്ടാതിഥി നിർവഹിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും അവതരിപ്പിച്ച കലാപരിപാടി ശ്രാവണ പൗർണമിക്കു മിഴിവേകി.
സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കൗണ്‍സിലിലെ അംഗങ്ങളായ 19 വിദ്യാർഥികളും അധ്യാപകരും ഗൗരീശപട്ടത്തു പ്രവർത്തിക്കുന്ന സനാഥാലയം സന്ദർശിച്ച് അവിടത്തെ പ്രിയപ്പെട്ടവർക്ക് ഓണസദ്യ നൽകുകയും അവരോടൊപ്പം സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.