കീരിക്കുഴി സെന്റ് നിക്കോളാസ് മലങ്കര പള്ളി കൂദാശ ഇന്ന്
1453309
Saturday, September 14, 2024 6:21 AM IST
കാര്യവട്ടം: കീരിക്കുഴി സെന്റ് നിക്കോളാസ് മലങ്കര കത്തോലിക്ക ഇടവകയ്ക്കു വേണ്ടി പുതുതായി നിർമിച്ച ദേവാലയത്തിന്റെ കൂദാശാകർമം ഇന്നു നടക്കും. ഉച്ചകഴിഞ്ഞു 2.30നു മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ കൂദാസ നിർവഹിക്കും.
തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസ് സഹകാർമികനാകും. വി കാരി ജനറൽമാരായ റവ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ , ഫാ. തോമസ് കയ്യാലക്കൽ, ജില്ലാ വികാരി ഫാ. ജോസഫ് വെണ്മാനത്ത് എന്നിവർ സംബന്ധിക്കും.
കൂദാശയ് ക്കുശേഷം പൊതുസമ്മേളനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെ യ്യും. വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർ പങ്കെടുക്കും. ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ശേഷം സ്നേഹവിരുന്ന്.