നെയ്യാറ്റിന്‍കര താലൂക്കിലെ വിദ്യാലയങ്ങളില്‍ ഓണാഘോഷം
1453024
Friday, September 13, 2024 6:09 AM IST
നെയ്യാറ്റിന്‍കര : താലൂക്കിലെ വിദ്യാലയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ചിലയിടങ്ങളില്‍ ഇന്നലെയായിരുന്നു ആഘോഷം.
നെയ്യാറ്റിന്‍കര ബിആര്‍സി യുടെ ഓണച്ചങ്ങാതി പരിപാടി ശാസ്താന്തല ഗവ. യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആരോമലിന്റെ വസതിയില്‍ സംഘടിപ്പിച്ചു. ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ബിആര്‍സി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ് കൂൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഇന്നലെ പൊതിച്ചോറുകള്‍ വിതരണം ചെയ്തു.
നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് വിതരണോദ്ഘാടനം നിർവഹിച്ചു. നെയ്യാറ്റിന്‍കര സെന്റ് ട്രീസാ ഓഫ് ആവിലയിലെ ഓണാഘോഷം ഇന്നലെ നടന്നു. മഹാബലിയുടെയും വാമനന്റെയും വേഷധാരികള്‍ കലാപരിപാടികള്‍ക്ക് ആവേശമേകി. പുലികളി, വഞ്ചിപ്പാട്ട് ഉള്‍പ്പെടെ വിവിധ പരിപാടികള്‍ അരങ്ങേറി.
ഊരൂട്ടുകാല ഡോ. ജി.ആര്. പബ്ലിക് സ്കൂളില്‍ കിഡ്സ് ഓണം 2024 സംഘടിപ്പിച്ചു. കുരുന്ന് മഹാബലി വിദ്യാര്‍ഥികളുടെ മനം കവര്‍ന്നു. കുട്ടികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. മഞ്ചവിളാകം ഗവ. യുപി സ്കൂളില്‍ ഓണസല്ലാപം 2024ന്റെ ഭാഗമായി ഓണക്കളികള്‍, ഓണപ്പാട്ടുകള്‍, അത്തപ്പൂക്കളം, ഓണസദ്യ എന്നിവ ഇന്ന് നടക്കും. വെണ്‍പകല്‍ കല്ലുവിള അങ്കണവാടിയില്‍ ഇന്ന് നടക്കുന്ന ഓണനിലാവ് -2024 അതിയന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ. അനിത ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി.ബി. സുനിതാറാണി വിശിഷ്ടാതിഥിയാകും.