സ്മൃ​തി​പ​ഥം സം​ഗ​മം
Tuesday, September 10, 2024 6:36 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ ഇ​ന്ന​ലെ​ക​ളി​ലേ​യ്ക്ക് വെ​ളി​ച്ചം വീ​ശു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്മൃ​തി​പ​ഥം സം​ഗ​മം നടത്തി. ‌ സ്വ​ദേ​ശാ​ഭി​മാ​നി ടൗ​ണ്‍ ഹാ​ള്‍ അ​ങ്ക​ണ​ത്തി​ലൊ​രു​ക്കി​യ ച​ട​ങ്ങ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ കെ.​കെ ഷി​ബു, ഡോ. ​എം.​എ സാ​ദ​ത്ത്, എ​ന്‍.​കെ അ​നി​ത​കു​മാ​രി, ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍, ആ​ര്‍. അ​ജി​ത, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഗ്രാ​മം പ്ര​വീ​ണ്‍, കെ.​സി. ജ​യ​ശീ​ലി, ഗോ​പ​ന്‍, സെ​ക്ര​ട്ട​റി ബി. ​സാ​ന​ന്ദ​സിം​ഗ്, ച​രി​ത്ര​ഗ​വേ​ഷ​ക​ന്‍ വി.​ജെ എ​ബി, ഫോ​ട്ടോ ജേ​ര്‍​ണ​ലി​സ്റ്റ് അ​ജ​യ​ന്‍ അ​രു​വി​പ്പു​റം, കാ​ര്‍​ട്ടൂ​ണി​സ്റ്റ് ഹ​രി ചാ​രു​ത, സാ​മൂ​ഹിക- സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.


വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ആ​സ്പ​ദ​മാ​ക്കി​ കെ.​കെ. ഷി​ബു, ഷി​ബു ആ​റാ​ലും​മൂ​ട്, ശ്രീ​കാ​ന്ത് നി​ള, വി.​എ​ന്‍ പ്ര​ദീ​പ്, ഡോ. ​സി.​വി. സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.
സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലെ ധീ​ര ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ​യും സ്മ​ര​ണാ​ര്‍​ഥം ഏ​ക​ത​യു​ടെ മാ​ന​വ ജ്വാ​ല തെ​ളി​ച്ചു.