പോലീസ് മേധാവിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
1452220
Tuesday, September 10, 2024 6:21 AM IST
തിരുവനന്തപുരം: എഡിജിപിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബുമായി വീണ്ടും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്റലിജൻസ് മേധാവി എഡിജിപി മനോജ് എബ്രഹാമും പങ്കെടുത്തിരുന്നു.
ക്രമസമാധാന ചുമതലയുള്ള എഡിജപി എം.ആർ. അജിത് കുമാർ ആർഎസ്എസ് ദേശീയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകൾ വൻ രാഷ്ട്രീയ ചർച്ചകൾക്കിടയാക്കിയ പശ്ചാത്തലത്തിലാണ് എഡിജിപിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ നാലാമത്തെ തവണ മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്.