സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യമില്ല; വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തി
Friday, June 28, 2024 6:33 AM IST
പേ​രൂ​ർ​ക്ക​ട: കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക് സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പട്ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തി. ഫോ​ർ​ട്ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്. ജാ​ന​കി അ​മ്മാ​ളാ​ണ് സൂ​ച​നാ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

പ​ഴ​വ​ങ്ങാ​ടി​യി​ൽ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​നം സ്ഥി​തി ചെ​യ്യു​ന്ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ന​ട​പ്പാ​ത​ക​ൾ കൈയേ​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്ല​ക്കാ​ർ​ഡു​മേ​ന്തി​യാ​യി​രു​ന്നു ഒ​റ്റ​യാ​ൾ സ​മ​രം.

നി​ല​വി​ൽ റോ​ഡിന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി ഫാ​ൻ​സി ക​ട​ക​ളും പ​ച്ച​ക്ക​റി ക​ട​ക​ളും മ​റ്റു ക​ട​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തുമൂ​ലം നി​ര​വ​ധി കാ​ൽ​ന​ട യാ​ത്രി​ക​രാ​ണ് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രേ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്തപ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് കൗ​ൺ​സി​ല​ർ വ്യ​ക്ത​മാ​ക്കി.