മി​നി​ലോ​റി​ക്കുപി​ന്നി​ൽ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, June 29, 2024 10:48 PM IST
വി​ഴി​ഞ്ഞം: കോ​വ​ളം കാ​രോ​ട് ബൈ​പ്പാ​സി​ൽ അ​പ​ക​ടം. മി​നി​ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മ​ര്യ​നാ​ട് പു​തു​ക്കു​റി​ച്ചി അ​ർ​ത്തി​യ​ൽ പു​ര​യി​ട​ത്തി​ൽ ബെ​നാ​ൻസി​ന്‍റെ​യും ആ​ൻ​സി​യു​ടെ​യും മ​ക​ൻ അ​ജി​ത് ബെ​നാ​ൻസ് (24) ​ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​രയോ​ടെ കോ​ട്ടു​കാ​ൽ പു​ന്ന​ക്കു​ള​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.​

പൂ​വാ​ർ കൊ​ച്ചുതു​റ​യി​ൽ ഒ​രു​ക​ല്യാ​ണ​ത്തി​നുപോ​യി വി​ഴി​ഞ്ഞ​ത്തേ​ക്കു മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്ന അ​ജി​ത് ഓ​ടി​ച്ച കാ​ർ, മു​ന്നി​ൽപോ​യ ലോ​റി ബൈ​പ്പാ​സി​നു പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ വെ​ട്ടി​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യുടെ ആ​ഘാ​ത​ത്തി​ൽ ഗു​രു​ത​ര​ പ​രി​ക്കേ​റ്റു കാ​റി​ൽ കു​ടു​ങ്ങി​യ അജിത്തിനെ പു​റ​കി​ലെ വണ്ടി യിൽ വരികയായിരുന്ന ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർന്നു നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​രി: ബെ​ൻ​സി. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു.