ന​ല്ല ക​വി​ക​ൾ​ക്കു മാ​ത്ര​മേ ന​ല്ല ഗാ​ന​ര​ച​യി​താ​ക്ക​​ളാകാ​ൻ സാ​ധി​ക്കു: അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ
Saturday, June 22, 2024 6:22 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ല്ല ക​വി​ക​ൾ​ക്കു മാ​ത്ര​മേ ന​ല്ല ഗാ​ന​ര​ച​യി​താ​ക്ക​ൾ ആ​കു​വാ​ൻ സാ​ധി​ക്കൂ എ​ന്ന് വി​ഖ്യാ​ത സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. പൂ​വ​ച്ച​ൽ ഖാ​ദ​ർ ക​വി​ത്വ​മു​ള്ള ഗാ​ന​ര​ച​യി​താ​വാ​യി​രു​ന്നു എ​ന്നും അ​ടൂ​ർ പ​റ​ഞ്ഞു.

പൂ​വ​ച്ച​ൽ ഖാ​ദ​ർ ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ ച​ല​ച്ചി​ത്ര രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ടൂ​ർ. വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് വി​പ്പ് പ്ര​ഫ. എ​ൻ. ജ​യ​രാ​ജ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

പൂ​വ​ച്ച​ൽ ഖാ​ദ​ർ സി​നി​മ ദൃ​ഷ്യ​മാ​ധ്യ​മ പു​ര​സ്കാ​രം 2024 ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പു​ര​സ്കാ​ര വി​ത​ര​ണം. ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്കു വേ​ണ്ടി ആ​യി​ര​ക്ക​ണ​ക്കി​നു ഗാ​ന​ങ്ങ​ൾ ര​ചി​ച്ച പൂ​വ​ച്ച​ൽ ഖാ​ദ​റി​ന്‍റെ സം​ഭാ​വ​ന​ക​ൾ എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ട​ണം എ​ന്നും അ​ടൂ​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സി​നി​മ-​ദ്യ​ശ്യ-​മാ​ധ്യ​മ പു​ര​സ്കാ വി​ത​ര​ണ​വും എ​ൻ. ജ​യ​രാ​ജ് നി​ർ​വ​ഹി​ച്ചു.


ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ, മു​ൻ മ​ന്ത്രി പ​ന്ത​ളം സു​ധാ​ക​ര​ൻ, സം​സ്ഥാ​ന ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​എം.​ആ​ർ. ത​ന്പാ​ൻ, ച​ല​ച്ചി​ത്ര ന​ട​ൻ സൈ​ജു കു​റു​പ്പ്, ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് പൂ​വ​ച്ച​ർ സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.