തലസ്ഥാനത്തെ വെള്ളക്കെട്ട്: ബിജെപി മാർച്ചിൽ സംഘർഷം
1424983
Sunday, May 26, 2024 5:25 AM IST
തിരുവനന്തപുരം: കോർപറേഷൻ പരിധിയിലെ വെള്ളക്കെട്ടിനു പരിഹാരം കാണാത്ത മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ബിജെപി കോർപറേഷൻ ഓഫീസിലേയ്ക്കു നടത്തിയ മാർച്ചിൽ സംഘർഷം.
ഇന്നലെ പ്രതിഷേവുമായെത്തിയ ബിജെപി പ്രവർത്തകർ നഗരസഭാ ഓഫീസിനകത്തേക്കു കടന്നു. പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. പോലീസ് ബാരിക്കേട് തള്ളിനീക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.
പാർട്ടി പ്രവർത്തകരെ പോലീസ് മർദിച്ചെന്നാരോപിച്ചു ബിജെപി കൗണ്‍സിലർമാർ അടക്കമുള്ളവർ ഏറെനേരം റോഡ് ഉപരോധിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ടു സമരം തുടരുമെന്നു നേതാക്കൾ പറഞ്ഞു.