ആനാട് കുളക്കിക്കോണം റോഡിൽ വെള്ളക്കെട്ട്
1424851
Saturday, May 25, 2024 7:01 AM IST
നെടുമങ്ങാട്: ആനാട് കുളക്കിക്കോണം റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. കാൽനടയാത്രക്കാർക്ക് പോലും യാത്രചെയ്യാനാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മഴ കനത്തതോടെ റോഡ് തോടുപോലായി മാറി. പ്രദേശത്തെ റോഡും ഓടയും തിരിച്ചറിയാതെ വെള്ളക്കെട്ടിൽ വീണു നിത്യേന നിരവധിപേർക്ക് പരിക്ക് പറ്റുന്നതായും നാട്ടുകാർ പരാതി പറയുന്നു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കിള്ളിയാർ സംരക്ഷണത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്പദ്ധതിയിൽ ഉൾപ്പെടുത്തി കാലവർഷത്തിനു മുമ്പ് ഇടത്തോടുകളും ഇടറോഡുകളും വൃത്തിയാക്കുകയും വെള്ളം ഒഴുകിപോകാനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്തിരുന്നുവെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് പറഞ്ഞു.
എന്നാൽ തുടർന്ന് വന്ന ഭരണ സമിതിയോ വാർഡ് മെമ്പറോ അതിന് മുൻകൈ എടുത്തില്ലെന്നും കിള്ളിയാർ സംരക്ഷണത്തെ അട്ടിമറിക്കുകയും ചെയ്തു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.