വീ​ടി​നു മു​ക​ളി​ലേക്ക് തെ​ങ്ങ് മ​റി​ഞ്ഞു വീ​ണു
Friday, May 10, 2024 6:26 AM IST
വി​ഴി​ഞ്ഞം : വെ​ണ്ണി​യൂ​ർ നെ​ല്ലി​വി​ള​യി​ൽ വീ​ടി​ന് മു​ക​ളി​ൽ തെ​ങ്ങ് മ​റി​ഞ്ഞു വീ​ണു. വി​ഴി​ഞ്ഞം അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി തെ​ങ്ങ് മു​റി​ച്ച് മാ​റ്റി.

ഇ​ന്ന​ലെ വൈ​കി​ട്ട് 5:30 ഓ​ടെ​യാ​ണ് സം​ഭ​വം. വെ​ണ്ണി​യൂ​ർ നെ​ല്ലി​വി​ള ക​ല്ലു​കു​ത്തി​വി​ള വീ​ട്ടി​ൽ വേ​ണു​വി​ന്‍റെ വീ​ടി​ന് മു​ക​ളി​ലാ​ണ് തെ​ങ്ങ് വീ​ണ​ത്. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വി​ടി​ന് മു​ക​ളി​ൽ വീ​ണ് തെ​ങ്ങി​നെ വീ​ടി​ന് യാ​തൊ​രു കേ​ടു​പാ​ടും വ​രാ​ത്ത രീ​തി​യി​ൽ വി​ഴി​ഞ്ഞം അ​ഗ്നി​ര​ക്ഷാ സേ​ന നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ സ​തീ​ഷ്, സ​ന്തോ​ഷ് കു​മാ​ർ, അ​നീ​ഷ്, രാ​ജേ​ഷ്, ഹോം ​ഗാ​ർ​ഡ് സ​ജി എ​ന്നി​വ​രാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.