കാറ്റത്ത് മരങ്ങൾവീണ് ഗതാഗതം തടസപ്പെട്ടു
1423788
Monday, May 20, 2024 6:30 AM IST
തിരുവനന്തപുരം: നഗരത്തിന്റെ പല ഭാഗങ്ങളിലായി കാറ്റത്തു മരംവീണു. ഇന്നലെ വഴുതക്കാട് ഡിപിഐ ജംഗ് ഷനു സമീപവും മാർ ഈവാനിയോസ് കോളജിനു സമീപവും റോഡിനു കുറുകെ മരം വീണു.
വഴുതക്കാട് വിമൻസ് കോളജ് വളപ്പിൽനിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് റോഡിലേക്കു ഏതുനിമിഷവും പതിക്കാവുന്ന അവസ്ഥയിലാണ്. മാറനല്ലൂർ ചീനിവിള സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ വലിയ മരം വൈദ്യുതി ലൈനിനും റോഡിനും കുറുകെ വീണു ഗതാഗതം തടസപ്പെട്ടു.
കനകക്കുന്നിനു മുൻവശം തണൽ മരത്തിന്റെ ചില്ല ഒടിഞ്ഞു റോഡിലെക്കു വീണു. ചെങ്കൽചൂള അഗ്നിശമന സേനയിലെ സ്റ്റേഷൻ ഓഫീസർ നിതിൻ രാജ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജിത്ത്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. ഷാഫി തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി.