ലോട്ടറി ടിക്കറ്റ് തട്ടിപ്പറിച്ചയാൾ പിടിയില്‍
1423505
Sunday, May 19, 2024 6:38 AM IST
മെഡിക്കല്‍കോളജ്: സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വയോധികയുടെ ലോട്ടറിടിക്കറ്റ് തട്ടിയെടുത്തയാള്‍ പിടിയില്‍.
പേരൂര്‍ക്കട വയലരികത്ത് വീട്ടില്‍ കണ്ണന് (45) ആണ് പിടിയിലായത്. ഈമാസം 14നാണ് സംഭവം. മ്യൂസിയം സ്റ്റേഷന് പരിധിയില്‍ തൊപ്പികളും മറ്റും കച്ചവടം നടത്തുന്ന സുകുമാരിയമ്മയുടെ ടിക്കറ്റാണ് മോഷ്ടിക്കപ്പെട്ടത്.
ഇവര്‍ക്കു ലഭിച്ച ടിക്കറ്റിന് ഒരുകോടി രൂപ ലഭിച്ചിട്ടുണ്ടെന്നും സമ്മാനം വാങ്ങാമെന്നും പറഞ്ഞശേഷം ടിക്കറ്റ് തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.