ശ്രീ​ല​ങ്ക​ൻ ട​ഗ്ഗ് ‘മ​ഹാ​വേ​വ്’ വി​ഴി​ഞ്ഞ​ത്ത്
Friday, May 10, 2024 6:22 AM IST
വി​ഴി​ഞ്ഞം: അ​ദാ​നി​യു​ടെ വ​ക ബാ​ർ​ജി​നെ കെ​ട്ടി​വ​ലി​ച്ച് കൊ​ണ്ടു​പോ​കാ​നു​ള്ള ദൗ​ത്യ​വു​മാ​യി ശ്രീ​ല​ങ്ക​ൻ ട​ഗ്ഗ് വി​ഴി​ഞ്ഞ​ത്ത്.

ശ്രീ​ല​ങ്ക​യി​ലെ ട്രി​ങ്കോ മാ​ലി​യി​ൽ നി​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ വി​ഴി​ഞ്ഞം മ​ദ​ർ പോ​ർ​ട്ടി​ൽ ന​ങ്കൂ​ര​മി​ട്ട മ​ഹാ​വേ​വ് കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ തീ​രം വി​ടും. കൊ​ളം​ബോ പോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന അ​ദാ​നി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രാ​നു​ള്ള ശാ​ന്തി സാ​ഗ​ർ - 10 എ​ന്ന കൂ​റ്റ​ൻ ബാ​ർ​ജി​നെ ശ്രീ​ല​ങ്ക​യി​ൽ എ​ത്തി​ക്കു​ക​യാ​ണ് മ​ഹാ​വേ​വി​ന്‍റെ ല​ക്ഷ്യം.

ക്യാ​പ്റ്റ​ൻ ക​ര​ണ​ഗോ​ഡേ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​തി​നാ​ലം​ഗ ജീ​വ​ന​ക്കാ​രും ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​ക​ളു​മാ​ണ് ട​ഗ്ഗി​ലു​ള്ള​ത്. ആ​ദ്യ​മാ​യാ​ണ് ബാ​ർ​ജി​നെ കെ​ട്ടി​വ​ലി​ച്ച് അ​ന്യ​രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ വി​ഴി​ഞ്ഞ​ത്ത് ഒ​രു ട​ഗ്ഗ് അ​ടു​ക്കു​ന്ന​ത്.

പോ​ർ​ട്ട് പ​ർ​സ​ർ ബി​നു​ലാ​ൽ , അ​സി. പോ​ർ​ട്ട് ക​ൺ​സ​ർ​വേ​റ്റ​ർ അ​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. വാ​ട്ട​ർ ലൈ​ൻ ഷി​പ്പിം​ഗ് ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക് എം​ഡി മ​നോ​ജാ​ണ് ട​ഗ്ഗി​നെ വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ച്ച​ത്.