ഉ​ൾ​ക്ക​ട​ലി​ൽ അ​ക​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Friday, May 10, 2024 6:22 AM IST
വി​ഴി​ഞ്ഞം : എ​ഞ്ചി​ൻ ത​ക​രാ​റാ​യി ഉ​ൾ​ക്ക​ട​ലി​ൽ അ​ക​പെ​ട്ട വ​ള്ള​ത്തി​ലെ മൂ​ന്ന് മ​ത്സ്യ ത്തൊ​ഴി​ലാ​ളി​ക​ളെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ര​ക്ഷ​പ്പെ​ടു​ത്തി.

വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ അ​ര​വി​ന്ദ് (22), സ​ന്ദീ​പ് (19) പ്ര​വി (20) എ​ന്നി​വ​രെ​യാ​ണ് വി​ഴി​ഞ്ഞം എ​ഡി​എ​ഫ് രാ​ജേ​ഷി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മ​റൈ​ൻ എ​ൻ​ഫോ​സ്‌​മെ​ന്‍റ് സി​പി​ഒ അ​ന​ന്തു, ലൈ​ഫ് ഗാ​ർ​ഡ് മാ​രാ​യ കൃ​ഷ്ണ​ൻ, പ്ര​ദീ​പ്‌ എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ക്ഷ പ്പെ​ടു​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നി​ന് വ​ള്ള​ത്തി​ൽ പോ​യ മൂ​വ​ർ സം​ഘം ഇ​ന്ന​ലെ പു​ല​ർ​ച്ചെ തി​രി​ച്ചെ ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ സ​മ​യം ക​ഴി​ഞ്ഞും കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ൾ അ​ധി​കൃ​ത​രു​ടെ സ​ഹാ​യം തേ​ടി​യ​ത്.

മ​റൈ​ൻ ആം​ബു​ല​ൻ​സി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ 15 നോ​ട്ടി​ക്ക​ൽ ഉ​ൾ​ക്ക​ട​ലി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന വ​ള്ള​ത്തെ ക​ണ്ടെ​ത്തി. അ​വ​ശ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷം എ​ത്തി​ച്ചു.