അനധികൃതമായി പാറകടത്താൻ ശ്രമിച്ച ലോറി പോലീസ് പിടികൂടി
1396140
Wednesday, February 28, 2024 5:50 AM IST
വെള്ളറട: അനധികൃതമായി പാറകള്‍ പൊട്ടിച്ചു കടത്തുന്നതിനിടെ ടിപ്പര്‍ ലോറിയും പാറയും പോലീസ് കസ്റ്റഡിയില്‍. വെള്ളറട പോലീസ് പരിധിയില്‍ കോവില്ലൂരിന് സമീപത്ത് നിന്നാണ് അനധികൃതമായി കടത്തിയ പാറയും ടിപ്പര്‍ ലോറിയും പോലീസ് പിടികൂടിയത്.
ശക്തമായ രാഷ്ടിയ ഇടപടല്‍ നടത്തിയെങ്കിലും വാഹനം പോലീസ് വിട്ട്കോടുക്കാൻ തയ്യാറായില്ല. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു കുറുപ്പ്, സബ് ഇന്‍സ്പെക്ടര്‍ അജിത്ത് കുമാര്‍, എഎസ്ഐ വിനീത, സിവില്‍ പോലീസ്കാരായ ഷൈനു, ജയദാസ്, സാജിന്, പ്രഭുലചന്ദ്രന് അടങ്ങുന്ന സംഘമാണ് വാഹനം പിടികൂടിയത്. പിടികൂടിയ വാഹനം പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്.
പോലീസ് സ്റ്റേഷന് മുന്നില്‍ ടിപ്പര്‍ ലോറികളും മണ്ണു മാന്തി യന്ത്രങ്ങളും കൊണ്ടു നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്.