"മാമ്പഴ ഗ്രാമം' പദ്ധതിക്ക് തുടക്കമായി
1394521
Wednesday, February 21, 2024 5:52 AM IST
നെടുമങ്ങാട് : മാമ്പഴ ഉൽപാദനവും, വിപണനവും ലക്ഷ്യമിട്ട് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന നൂതന ബഹുവർഷ പദ്ധതിയായ മാമ്പഴ സമൃദ്ധി-മാമ്പഴ ഗ്രാമം പദ്ധതിക്ക് തുടക്കമായി.
കരകുളം പഞ്ചായത്തിലെ കരയാളത്തുകോണം വാർഡിലെ പേഴുംമൂടിൽ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത അര ഏക്കർ സ്ഥലത്ത് കോട്ടുകോണം മാവിൻ തൈ നട്ട് മന്ത്രി ജി.ആർ അനിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
കൃഷിസ്ഥലങ്ങളിലെ വന്യമൃഗശല്യം കണക്കിലെടുത്ത് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ കർഷകരുടെ കൃഷി ലാഭകരമാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖറാണി, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.വൈശാഖ്,
കരകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുനിൽ കുമാർ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ.ഹരിലാൽ , നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എഡിഎ കെ.ചാരുമിത്രൻ, സെക്രട്ടറി കെ.എസ്.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.