പാളയം സെന്റ് ജോസഫ്സ് പള്ളിയിലെ ചരിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു
1375112
Saturday, December 2, 2023 12:37 AM IST
തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്സ് മെട്രോപ്പോളിറ്റൻ കത്തീഡ്രൽ ദേവാലയത്തിന്റെ 150-ാം വാർഷികാഘോഷത്തോടനുബന്ധിച്ചു നടത്തിയ ചരിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. പള്ളിയുടെ തുടക്കം മുതലുള്ള കാര്യങ്ങളാണ് പ്രദർശന നഗരിയിൽ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ കുലപതി സി.വി. രാമൻ, മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് തുടങ്ങിയ നിരവധി മഹത് വ്യക്തികൾ ദേവാലയത്തിൽ എത്തിയതിന്റെ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. 1864 മുതൽ ഇടവകയിൽ ശുശ്രൂഷ ചെയ്ത വികാരിമാർ, കൊല്ലം രൂപതയുടെ തുടക്കം മുതലുള്ള ബിഷപ്പുമാർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും പ്രദർശന നഗരിൽ അറിയാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
മേൽപ്പട്ടക്കാരുടെയും വൈദീകരുടെ സ്ഥാന ചിഹ്നങ്ങളും അംശവസ്ത്രങ്ങളും വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന വസ്തുക്കളും കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. കൂടാതെ 200 വർഷത്തിലധികം പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന ഒറ്റത്തടിയിൽ തീർത്ത മാതാവിന്റെ ചിത്രം, മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന്റെ വിവിധ പ്രവർത്തനങ്ങൾ വിവരിക്കുന്ന സ്റ്റാൾ ഇവയെല്ലാം പ്രദർശനത്തിനുണ്ട്. സെന്റ് ജോസഫ്സ് കത്തീഡ്രലിനോടു ചേർന്നുള്ള മദർ തെരേസ ഓഡിറ്റോറിയത്തിലാണ് പ്രദർശനം .
ലത്തീൻ കത്തോലിക്കാസ സഭാ തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് ചരിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ സിബി കാട്ടാന്പള്ളി പ്രഭാഷണം നടത്തി.
ഇലക്ട്രിക്കൽ പ്രവൃത്തികൾ സിവിൽ കോണ്‍ട്രാക്ടർമാർക്ക് നൽകരുതെന്ന്
തിരുവനന്തപുരം: ഇലക്ട്രിക്കൽ പ്രവൃത്തികൾ സിവിൽ കോണ്‍ട്രാക്ടർമാർ ഏറ്റെടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് ഓൾ കേരളാ ലൈസൻസ്ഡ് വയർമെൻ സൂപ്പർവൈസേഴ്സ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ.
കേന്ദ്ര വൈദ്യുത അതോറിറ്റിയുടെ റഗുലേഷൻ നടപ്പാക്കുന്പോൾ അംഗീകാരമുള്ള കോണ്ട്രാക്ടർ സൂപ്പർവൈസർ, വയർമാൻ അപ്രന്റിസ് എന്നിവരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗിനായി പ്രത്യേക കണക്ഷൻ നൽകണം. എല്ലാ മാസവും വൈദ്യുതി നിരക്ക് കൂട്ടാനുള്ള നീക്കം അവസാനിപ്പിക്കണം. കൈട്ടിടങ്ങളിലുണ്ടാകുന്ന വൈദ്യുത അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എം.എം സുനിൽകുമാർ പറഞ്ഞു.
മേള കാണാൻ തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം സന്ദർശിക്കുന്നതിനു തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിന്റെ സംഘം ഇന്നലെ തിരുവനന്തപുരത്തെത്തി. 38 പേരടങ്ങിയ സംഘം ഇന്നലെ അഞ്ച് സംഘങ്ങളായി അഞ്ച് വേദികൾ സന്ദർശിച്ചു.
ഇന്നലെ പട്ടം സെന്റ് മേരീസ് സ്കൂളിലെ സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയ മേളയിലെത്തിയ സംഘം മേളയുടെ നടത്തിപ്പ് നേരിൽ കണ്ട ു മനസിലാക്കി. കേരളത്തിന്റെ സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ച് നേരിൽക്കണ്ട ് വിലയിരുത്തുന്നതിനും തമിഴ്നാടിന് സ്വീകരിക്കാവുന്ന മാതൃകകൾ തേടിയുമാണ് സംഘം എത്തിയത്. സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ മാതൃക അനുകരണീയമാണെന്ന് സംഘം അഭിപ്രായപ്പെട്ടു.