മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
1374858
Friday, December 1, 2023 5:19 AM IST
പേരൂര്‍ക്കട: തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാ സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത മിനി മാരത്തോണ്‍ സംഘടിപ്പിച്ചു.
'റണ്‍ ഫോര്‍ വോട്ട്' എന്നു പേരിട്ടിരിക്കുന്ന മിനി മാരത്തോണ്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ സമ്മതിദാനാവകാശവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി.
കവടിയാര്‍ വിവേകാനന്ദ പാര്‍ക്ക് മുതല്‍ കനകക്കുന്ന് വരെ നടത്തിയ മിനി മാരത്തണില്‍ അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡല്‍ ഓഫീസറുമായ അഖില്‍ വി. മേനോന്, ഇലക്ഷന് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സബിന്‍ സമീദ്, തിരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.