കോവളത്ത് അപ്രതീക്ഷിതമായി കടൽക്ഷോഭം ;വള്ളവും വലയും നശിച്ചു
1374590
Thursday, November 30, 2023 1:58 AM IST
വിഴിഞ്ഞം: കോവളത്തുണ്ടായ അപ്രതീക്ഷിതമായ കടൽക്ഷോഭത്തിൽ പനത്തുറയിൽ തീരത്ത് സൂക്ഷിച്ചിരുന്ന രണ്ട് മത്സ്യബന്ധന വള്ളങ്ങൾ നശിച്ചു , അഞ്ച് വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
വലകളും മറ്റ് ജീവനോ പാധികളുംനഷ്ടമായതായി മത്സ്യത്തൊഴിലാളികൾ പറയുന്നു . ഇന്നലെ പുലർച്ചെയോടെയാണ് സംഭവം.
കമ്പവലവലിക്കുന്നതിന് താങ്ങായി ഉപയോഗിക്കുന്ന വള്ളങ്ങളാണ് നശിച്ചതിൽ ഏറെയും. രാവിലെ മീൻ പിടിക്കാൻ എത്തിയ തൊഴിലാളികളാണ് വള്ളങ്ങൾ കൂട്ടിയിടിച്ച് നശിച്ചതായി കണ്ടത്. രജിസ്ട്രേഷൻ ഇല്ലാത്ത വള്ളങ്ങളായതിനാൽ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ അധികൃതർ പൂർണമായ ഉറപ്പു നൽകുന്നുമില്ല.
ഇന്നലെ ഉച്ചവരെ കടൽഏറെ പ്രക്ഷുബ്ദമായിരുന്നതായി അധികൃതർ അറിയിച്ചു. കടലെടുത്ത വലകൾ വീണ്ടെടുക്കാൻ മറൈൻ ആംബുലൻസിൽ തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.