മഴതുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
1340065
Wednesday, October 4, 2023 4:51 AM IST
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രഫഷണൽ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
പിഎസ്്സി പരീക്ഷ മാറ്റി
തിരുവനന്തപുരം: മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്നും നാളെയും നടക്കാനിരുന്ന പിഎസ്്സി പരീക്ഷയും മാറ്റി. ഇന്നും നാളെയും നടക്കാനിരുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ തസ്തികയിലെ കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.