പോക്സോ കേസ് പ്രതിക്ക് 91 വർഷം കഠിന തടവ്
1339307
Saturday, September 30, 2023 12:21 AM IST
കാട്ടാക്കട: പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച പ്രതിയെ 91 വർഷം കഠിന തടവിന് ശിക്ഷിച്ചു. കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ് വിധി പറഞ്ഞത്. കേരളത്തിൽ നിലവിൽ പോക്സോ കേസിൽ ഏറ്റവും വലിയ ശിക്ഷ നൽകിയ രണ്ടാമത്തെ കേസാണ്.
തിരുവല്ലം വില്ലേജിൽ കോളിയൂർ ചന്തയ്ക്ക് സമീപം രതീഷ് (36 ) നെയാണ് പോക്സോ നിയമപ്രകാരം കാട്ടാക്കട അതിവേഗം പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ 91 വർഷത്തെ കഠിനതടവിനും 210,000 രൂപ പിഴ ശിക്ഷയ്ക്കും വിധിച്ചത്. 2018 ൽ മാർച്ച് മാസത്തിലാണ് കേസ് ആസ്പദമായ സംഭവമുണ്ടായത് .