ബൈക്ക് തെന്നിമറിഞ്ഞ് പരിക്കേറ്റു
1338866
Thursday, September 28, 2023 12:35 AM IST
പേരൂർക്കട: ബൈക്ക് തെന്നി മറിഞ്ഞു രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സ്വദേശി ഷൈന്‍ (18), തമ്പാനൂര്‍ ഹൗസിംഗ് ബോഡിനു സമീപം വിമല്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം 3.40 ഓടുകൂടി ചാക്ക ഐടിഐ ജംഗ് ഷനിലുള്ള വളവിലാണു ബൈ ക്ക് തെന്നിമറിഞ്ഞത്. റോഡില്‍ ദിവസങ്ങള്‍ക്കുമുമ്പ് വീണ ഓയിലില്‍ വഴുതിയാണ് ബൈക്ക് മറിഞ്ഞതെന്നു നാട്ടുകാര്‍ പറഞ്ഞു.