ഭാസ്കരൻ മാഷിന്റെ രചനകൾ മഹിമയുള്ളത്: പ്രഭാവർമ
1336634
Tuesday, September 19, 2023 3:29 AM IST
തിരുവനന്തപുരം: മലയാള ചലച്ചിത്ര ഗാനശാഖയിൽ സാഹിത്യത്തിനു കൂടി മുൻഗണന നൽകുന്ന പ്രതിഭാശാലിയായിരുന്നു പി.ഭാസ്കരൻ മാഷെന്ന് കവി പ്രഭാവർമ അഭിപ്രായപ്പെട്ടു.
പി.ഭാസ്കരൻ ജന്മശതാബ്ദി ഗാനാർച്ചന ഉദ്ഘാടനം ചെയ്യുകയായി രുന്നു പ്രഭാവർമ. പ്രേം നസീർ സുഹൃത് സമിതി ഭാരത് ഭവനിൽ ഒരുക്കിയ ചടങ്ങിൽ സമിതിയിലെ ബാലതാരം ഗൗരീ കൃഷ്ണ അഭിനയിച്ച "അർധരാത്രി 12 മുതൽ 6 വരെ' എന്ന ചിത്രത്തിന്റെ ലോഗോ പ്രകാശനവും പ്രഭാവർമ നിർവഹിച്ചു. പോസ്റ്റർ പ്രകാശനം സംവിധായകൻ ബാലു കിരിയത്ത് നിർവഹിച്ചു.
ചലച്ചിത്ര താരങ്ങളായ വഞ്ചിയൂർ പ്രവീൺ കുമാർ, സോണിയാ മൽഹാർ, സംവിധായകൻ ടി.എസ്. സജി, മണക്കാട് രാമചന്ദൻ, കുന്നത്തൂർ ജയപ്രകാശ്, സമിതി ഭാരവാഹികളായ പനച്ചമൂട് ഷാജഹാൻ, തെക്കൻ സ്റ്റാർ ബാദുഷ, ഡോ. വാഴമുട്ടം ചന്ദ്രബാബു, ഗോപൻ ശാസ്തമംഗലം, ബാലചന്ദ്രൻ, എം.എച്ച്. സുലൈമാൻ തുടങ്ങിയവരും പരി പാടികളിൽ പങ്കെടുത്തു.